കാസര്‍ഗോഡ് ഡി.സി.സി.യിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം : സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് ഡി.സി.സി.യിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി മുല്ലപ്പള്ളി രാമചന്ദ്രന്‍. നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

സുബ്ബയ്യ റൈയെ അവസാന നിമിഷം മാറ്റി രാജ്‌മോഹന്‍ ഉണ്ണിത്താനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് കാസര്‍ഗോഡ് ഡി.സി.സി.യില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തത്. ഇതില്‍ പ്രതിഷേധിച്ച് ഡി.സി.സി.യിലെ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. പരാതി ഉന്നയിച്ചവരുമായി സംസ്ഥാന നേതൃത്വം നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നപരിഹാരം ഉണ്ടായത്.

കാസര്‍ഗോഡ് ഡി.സി.സി.യിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും നാളെ മുതല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്നും പ്രതിഷേധിച്ച നേതാക്കാള്‍ പറഞ്ഞു.

Top