പോസ്റ്റല്‍ വോട്ടു ചെയ്യുന്ന പൊലീസുകാരുടെ വിവരം ശേഖരിക്കണം; ഡിജിപിയ്‌ക്കെതിരെ മുല്ലപ്പള്ളി

Mullapally Ramachandran

തിരുവനന്തപുരം: പോസ്റ്റല്‍ വോട്ടു ചെയ്യുന്ന പൊലീസുകാരുടെ വിവരം ശേഖരിക്കണമെന്ന ഡിജിപിയുടെ ഉത്തരവിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഉത്തരവ് ദുരൂഹമാണെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് മുല്ലപ്പള്ളി പരാതി നല്‍കി. പരാതിയില്‍ ഉത്തരവ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു.

രണ്ട് ദിവസം മുമ്പായിരുന്നു ഡിജിപി പോസ്റ്റല്‍ വോട്ട് ചെയ്യുന്ന പൊലീസുകാരുടെ വിവരങ്ങള്‍ ശേഖരിക്കാനുളള ഉത്തരവ് പുറത്തിറക്കിയത്. എല്ലാ ജില്ലാ എസ്പിമാര്‍ക്കും സന്ദേശം അയച്ചിരുന്നു.

Top