തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മുഖ്യമന്ത്രിക്ക് ഉറക്കം നഷ്ടപ്പെട്ടു; പരിഹസിച്ച് മുല്ലപ്പള്ളി

Mullapally Ramachandran

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി ധാരണയുണ്ടായിരുന്നുവെന്ന സിപിഎം നേതാക്കളുടെ ആരോപണത്തിനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി ധാരണയുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി തെളിയിക്കുകയാണെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നാണ് അദ്ദേഹം പറഞ്ഞത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനും ഉറക്കം നഷ്ടപ്പെട്ടു. വടകരയില്‍ എല്‍ജെഡിയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. കേരളത്തില്‍ യുഡിഎഫിന് മികച്ച വിജയമുണ്ടാകും, മുല്ലപ്പള്ളി വ്യക്തമാക്കി.

Top