കള്ളവോട്ട്; വാര്‍ത്ത പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തകന് സി.പി.എമ്മിന്റെ വധഭീഷണിയെന്ന് മുല്ലപ്പള്ളി

Mullapally Ramachandran

ന്യൂഡല്‍ഹി: കാസര്‍ഗോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ വ്യാപകമായി കള്ളവോട്ട് നടന്നിരുന്നുവെന്ന വാര്‍ത്ത പുറത്തു കൊണ്ട് വന്ന മാധ്യമ പ്രവര്‍ത്തകന് നേര്‍ക്ക് സി.പി.എം വധഭീഷണി മുഴക്കിയതായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

സുരക്ഷാ കാരണങ്ങള്‍ ഉള്ളതിനാല്‍ മാധ്യമ പ്രവര്‍ത്തകന്റെ പേര് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും എന്നാല്‍ അദ്ദേഹത്തിന്റെ വാട്‌സ്ആപ്പില്‍ നിരന്തരം വധഭീഷണി എത്തുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേരളത്തിലെ ഭരണസംവിധാനത്തെപ്പോലും ഉപയോഗപ്പെടുത്തി കൊണ്ടാണ് സി.പി.എം വ്യാപകമായി കള്ളവോട്ട് നടത്തിയതെന്ന് മുല്ലപ്പള്ളി ആരോപണം ഉന്നയിച്ചു. മുസ്ലീംലീഗിനെതിരായ കള്ളവോട്ട് ആരോപണത്തിലും അന്വേഷണം വേണമെന്നും ഏത് അന്വേഷണത്തെയും ലീഗ് സ്വാഗതം ചെയ്തിട്ടുണ്ടെന്നും മുസ്ലീംലീഗ് കള്ളവോട്ട് ചെയ്യില്ലെന്നാണ് ഇതുവരെയുള്ള രാഷ്ട്രീയചരിത്രത്തില്‍ നിന്ന് മനസിലാക്കിയതെന്നും എന്നാല്‍ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ പരിശോധന വേണമെന്നും മുല്ലപ്പള്ളി വ്യക്തമാക്കുകയും ചെയ്തു.

Top