മുല്ലപ്പള്ളിയുടെ നിലപാട് സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച പോലെ : അനില്‍ അക്കര

കൊച്ചി : രമ്യ ഹരിദാസിന്റെ കാര്‍ വിവാദത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ അനില്‍ അക്കര. മുല്ലപ്പള്ളിയുടെ നിലപാട് സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച പോലെയെന്ന് അദ്ദേഹം പറഞ്ഞു.

മുല്ലപ്പള്ളിയ്ക്ക് ഫെയ്‌സ്ബുക്കില്‍ പ്രതികരിക്കാമെങ്കില്‍ ഞങ്ങള്‍ക്കുമാകാമെന്നും അദ്ദേഹത്തെ പോലെ തന്നെ താനും എഐസിസി അംഗമാണെന്നും അനില്‍ അക്കര വ്യക്തമാക്കി.

ഡിസിസി പ്രസിഡന്റിനെ നിയമിക്കാത്തത് പാര്‍ട്ടിയെ തളര്‍ത്തിയെന്നും എംഎല്‍എമാരെ പാര്‍ട്ടി യോഗത്തില്‍ ക്ഷണിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top