രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തില്ല; യുവ എംഎല്‍എമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

Mullapally Ramachandran

തിരുവനന്തപുരം: രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ യുവ എംഎല്‍എമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

എഐസിസി നിര്‍ദേശപ്രകാരമാണ് നടപടിയെടുത്തിരിക്കുന്നതെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. പാര്‍ട്ടിയേക്കാള്‍ ആരും വലിയവരല്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

കൂടാതെ, നാവായിക്കുളം ഉപതിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പോയതില്‍ എഐസിസി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഒക്ടോബര്‍ 15ന് നടക്കാനിരിക്കുന്ന പാര്‍ട്ടി സമ്മേളനത്തില്‍ ആത്മാഭിമാനമുള്ള എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുക്കുമെന്നും കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ ഉന്നതതലത്തില്‍ നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും അതു കൊണ്ടാണ് കേന്ദ്രനേതൃത്വം വിശദീകരണം ആവശ്യപ്പെട്ടതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Top