കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത് അട്ടിമറിക്കാന്‍; മുല്ലപ്പള്ളി

Mullapally Ramachandran

കൊല്ലം: കാസര്‍ഗോഡ് ഇരട്ടക്കൊലപാതകക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത് അട്ടിമറി നടത്താനാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം മുല്ലപ്പള്ളി ആവര്‍ത്തിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി തല സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കൊലപാതകത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നാണ് തുടക്കം മുതല്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. വിഷയത്തില്‍ കാസര്‍കോഡ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന 48 മണിക്കൂര്‍ ഉപവാസം തുടരുകയാണ്. കാസര്‍കോട് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിന്റ് നേതൃത്വത്തിലാണ് ഉപവാസം നടത്തുന്നത്.

Top