കുട്ടനാട് സീറ്റ് വിഷയം; 25ന് യുഡിഎഫ് യോഗം ചേരും

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട് സീറ്റ് സംബന്ധിച്ച നിര്‍ണായക തീരുമാനം ചൊവ്വാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിലെടുക്കും. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.

അധ്യക്ഷന് നേരെ വിമര്‍ശനമുണ്ടായതിനെ തുടര്‍ന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം മാറ്റി വച്ചോയെന്ന ചോദ്യത്തിന് രാഷ്ട്രീയ കാര്യ സമിതി യോഗം തല്‍ക്കാലം മാറ്റി വച്ചു എന്നേയുള്ളുവെന്നും ആരോഗ്യകരമായ ചര്‍ച്ചകള്‍ നടത്തിയ സമിതിയായിരുന്ന അതെന്നും അത്തരം ചര്‍ച്ചകള്‍ തന്നെ ഇനിയും തുടരണമെന്നാണ് ആഗ്രഹമെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്റെ താല്‍പര്യം പാര്‍ട്ടിയുടെ താല്‍പര്യം മാത്രമാണ്. മറ്റൊരു വ്യക്തി താല്‍പര്യവും എനിക്കില്ല. ഗ്രൂപ്പ് അതിപ്രസരം ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Top