മുല്ലപ്പള്ളിയെ വിമര്‍ശിച്ച സംഭവം; അനില്‍ അക്കരയോട് കെപിസിസി വിശദീകരണം തേടിയേക്കും

തിരുവനന്തപുരം: രമ്യ ഹരിദാസിന്റെ കാര്‍ വിവാദത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ അനില്‍ അക്കരയോട് കെപിസിസി വിശദീകരണം തേടിയേക്കും. രമ്യ ഹരിദാസ് എംപിക്ക് കാര്‍ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് രസീത് അടിച്ച് പണപ്പിരിവ് നടത്തിയതിനെ മുല്ലപ്പള്ളി പരസ്യമായി വിമര്‍ശിച്ചിരുന്നു.ഇതിനെതിരെയായിരുന്നു അനില്‍ അക്കരയുടെ രൂക്ഷ വിമര്‍ശനം.സംഭവത്തില്‍ കെപിസിസി നേതൃത്വം അതൃപ്തി അറിയിച്ചു.

മുല്ലപ്പള്ളിയുടെ നിലപാട് സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച പോലെയെന്നായിരുന്നു അനില്‍അക്കരയുടെ വിമര്‍ശനം. മുല്ലപ്പള്ളിയ്ക്ക് ഫെയ്സ്ബുക്കില്‍ പ്രതികരിക്കാമെങ്കില്‍ ഞങ്ങള്‍ക്കുമാകാമെന്നും അദ്ദേഹത്തെ പോലെ തന്നെ താനും എഐസിസി അംഗമാണെന്നും അനില്‍ അക്കര പറഞ്ഞു.

തൃശൂരില്‍ ഡിസിസി പ്രസിഡന്റിനെ നിയമിക്കാത്തത് പാര്‍ട്ടിയെ തളര്‍ത്തിയെന്നും എംഎല്‍എമാരെ പാര്‍ട്ടി യോഗത്തില്‍ ക്ഷണിക്കാറില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

Top