തപ്‌സി പന്നു നായികയായെത്തുന്ന ബോളിവുഡ് ചിത്രം ‘മുള്‍ക്’ ; ടീസര്‍ പുറത്തിറങ്ങി

പ്‌സി പന്നു നായികയായെത്തുന്ന ബോളിവുഡ് ചിത്രം മുള്‍ക്കിന്റെ ടീസര്‍ പുറത്തിറങ്ങി. ടീസര്‍ നിമിഷ നേരം കൊണ്ട് തന്നെ യുട്യൂബില്‍ ഹിറ്റായിരിക്കുകയാണ്. ചിത്രം ഓഗസ്റ്റ് 3ന് തീയേറ്ററുകളിലെത്തും.

ഋഷി കപൂര്‍, പ്രീതിക് ബബ്ബര്‍, നീന ഗുപ്ത, അശുതോഷ് റാണ, രജത് കപൂര്‍, മനോജ് പഹ്വ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആരതി മുഹമ്മദ് എന്ന അഭിഭാഷകയുടെ വേഷമാണ് തപ്‌സി കൈകാര്യം ചെയ്യുന്നത്. ഋഷി കപൂര്‍ മുര്‍ദ് അലി മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

വാരാണസിയിലെ ഒരു മുസ്ലീം കുടുംബത്തെ രാജ്യദ്രോഹക്കേസുകളില്‍ ആരോപണ വിധേയനാക്കിയ യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് മുള്‍ക് ചിത്രീകരിച്ചിരിക്കുന്നത്.

തും ബിന്‍, ദസ്, ഗുലാബ് ഗ്യാങ് എന്നീ സിനിമകള്‍ സംവിധാനം ചെയ്ത അനുഭവ് സിന്‍ഹയാണ് മുള്‍ക് സംവിധാനം ചെയ്യുന്നത്. മുള്‍ക്കിന്റെ ചിത്രീകരണം പ്രധാനമായും ബെനാറസിലും ലക്‌നൗവിലുമായാണ് നടന്നത്. സോഹം റോക്സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ കമല്‍ മുകുത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top