മുലായം സിംഗ് യാദവിന് കൊവിഡ്

ലക്നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി നേതാവുമായ മുലായം സിംഗ് യാദവിന് കൊവിഡ് സ്ഥിരീകരിച്ചു. സമാജ്‌വാദ് പാര്‍ട്ടിയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ അദ്ദേഹത്തിന് ഇതുവരെ രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

മുലായം സിംഗ് യാദവിന്‌റെ ഭാര്യ സാദ്ന യാദവും കൊവിഡ് പോസിറ്റീവായെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരെയും ഗുര്‍ഗോണിലെ മെഡാന്റ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അച്ഛന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് രാഷ്ട്രീയ നേതാവായ മകന്‍ അഖിലേഷ് യാദവ് അറിയിച്ചു.

Top