മുലായം സിങ് യാദവിനും മക്കള്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കി സിബിഐ

ന്യൂഡല്‍ഹി: മുലായം സിങ് യാദവിനും മക്കള്‍ക്കും സിബിഐയുടെ ക്ലീന്‍ ചിറ്റ്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് സമാജ് വാദി പാര്‍ട്ടി നേതാവായ മുലായം സിങ് യാദവിനും മക്കളായ അഖിലേഷ് യാദവ് പ്രതീക് യാദവ് എന്നിവര്‍ക്കും സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയത്.

മുലായം സിങ് യാദവിനും മക്കള്‍ക്കുമെതിരെയുള്ള കേസില്‍ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ഇവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കാന്‍ സാധിക്കാത്തതു കൊണ്ട് 2013 ഓഗസ്റ്റില്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ കേസ് അവസാനിപ്പിച്ചിരുന്നതായി സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ വ്യക്തമാക്കി.

യാദവിനും മക്കള്‍ക്കുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ കമ്മിഷന്‍ കേസില്‍ എഫ്ഐആര്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും സിബിഐ സത്യവാങ്മൂലത്തില്‍ പറയുന്നു. 2013 ഓഗസ്റ്റിന് ശേഷം ഇവര്‍ക്കെതിരെ ഒരന്വേഷണവും നടന്നിട്ടില്ലെന്നും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്.

Top