mulayam may give complaint against akhileshtoday

ലക്‌നൗ : സമാജ്‌വാദി പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. പാര്‍ട്ടി ആസ്ഥാനം പിടിച്ചെടുത്ത അഖിലേഷ് യാദവിനും കൂട്ടര്‍ക്കുമെതിരെ മുലായം സിങ്ങ് യാദവ് ഇന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കിയേക്കും. പാര്‍ട്ടിയുടെ ഔദ്യോഗികവിഭാഗം തങ്ങളാണെന്നതാകും പരാതിയുടെ ആധാരം.

ഇത് സംബന്ധിച്ച് മുലായം സിങ്ങ് യാദവും ശിവ്പാല്‍ യാദവും അമര്‍സിങുമായി ചര്‍ച്ച നടത്തി.

പാര്‍ട്ടിയുടെ ചുമതല ഏറ്റെടുത്തെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെ അഖിലേഷ് യാദവും ഇന്ന് കണ്ടേക്കുമെന്ന് സൂചനയുണ്ട്. പാര്‍ട്ടി ചിഹ്നം അനുവദിക്കണമെന്ന ആവശ്യം അഖിലേഷ് ഉന്നയിക്കുമെന്നാണ് കരുതുന്നത്.

ഇന്നലെ ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ മുലായം സിങ്ങിനെ മാറ്റി അഖിലേഷ് യാദവ് ദേശീയ അധ്യക്ഷസ്ഥാനം ഏറ്റെടുത്തിരുന്നു. ലക്‌നൗവിലെ പാര്‍ട്ടി ആസ്ഥാനവും ഇന്നലെ അഖിലേഷ് ഏറ്റെടുത്തിരുന്നു.

പ്രഖ്യാപനം നാടകീയമായിരുന്നെങ്കിലും സമാജ്‌വാദിപാര്‍ട്ടിയില്‍ മാസങ്ങളായി തുടരുന്ന അധികാരത്തര്‍ക്കത്തിന്റെ സ്വാഭാവിക പരിണാമമായിരുന്നു അഖിലേഷിന്റെ സ്ഥാനാരോഹണം.

നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടരികില്‍ നില്‍ക്കെയാണ് സമാജ്‌വാദി പാര്‍ട്ടിയുടെ ഘടന തന്നെ ഇളക്കിമറിച്ച നേതൃമാറ്റം.

Top