ഹോളിവുഡ് ആക്ഷന്‍ ചിത്രം ‘മുലന്‍’; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

നിക്കി കാരോ സംവിധാനം ചെയ്യുന്ന ഹോളിവുഡ് ആക്ഷന്‍ ചിത്രമാണ് മുലന്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.

ഡോണി യെന്‍, ജേസണ്‍ സ്‌കോട്ട് ലീ, യോസന്‍ ആന്‍, ഗോങ് ലി, ജെറ്റ് ലി, ലിയു യിഫി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റിക്ക് ജാഫ, അമണ്ട സില്‍വര്‍, ലോറന്‍ ഹൈനെക്, എലിസബത്ത് മാര്‍ട്ടിന്‍ എന്നിവരാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ചൈനീസ് നാടോടിക്കഥയായ ‘ദി ബല്ലാഡ് ഓഫ് മുലാന്‍’ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വാള്‍ട്ട് ഡിസ്‌നി പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്‌. മാര്‍ച്ച് 27ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.

Top