കേരളത്തില്‍ ബിജെപി നാശത്തിന്റെ വക്കില്‍, നേതൃത്വം സമ്പൂര്‍ണ പരാജയമെന്ന് കേന്ദ്രത്തിന് മുകുന്ദന്റെ കത്ത്

കൊച്ചി: ബിജെപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര നേതൃത്വത്തിന് കത്തയച്ച് പി പി മുകുന്ദന്‍. കേരളത്തില്‍ പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലെന്നും കേന്ദ്ര നേതൃത്വത്തിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യമാണെന്നും കത്തില്‍ പറയുന്നു. സംഘടന ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിനാണ് കത്തയച്ചിരിക്കുന്നത്.

ബിജെപി സംഘടനകള്‍ ഓരോ ദിവസവും താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും, പാര്‍ട്ടി അനുഭാവികളില്‍ ഇനി ചെറിയ പ്രതീക്ഷ മാത്രമാണുള്ളതെന്നും ബിജെപി കേന്ദ്ര നേതൃത്വത്തിന് അയച്ച കത്തില്‍ പി പി മുകുന്ദന്‍ പറഞ്ഞു.

പാര്‍ട്ടിയെ പിന്നോട്ട് അടിപ്പിച്ചതിന്റെ ധാര്‍മിക ഉത്തരവാദിത്വം നേതൃത്വത്തിനാണ്. കേരളത്തില്‍ ബിജെപി 15 വര്‍ഷം പിറകോട്ട് പോയി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ ദയനീയ പരാജയം നേതൃത്വത്തിന്റെ മോശം സമീപനംകൊണ്ട് ഉണ്ടായതാണ്. ഈ യാഥാര്‍ത്ഥ്യത്തിനുനേരെ കണ്ണടച്ചുകൊണ്ട് കാര്യമില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Top