‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സ്’; സുരാജിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

വിനീത് ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സ്’. അഭിനവ് സുന്ദര്‍ നായക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീത് ശ്രീനിവാസന്റെ വേറിട്ട ഒരു കഥാപാത്രമാണ് ചിത്രത്തിലേത്. ചിത്രത്തില്‍ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമുടിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

‘അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി’ ആയിട്ടാണ് വിനീത് ശ്രീനിവാസൻ ചിത്രത്തില്‍ അഭിനയിക്കുന്നത്. ‘അഡ്വക്കറ്റ് വേണു’വായിട്ടാണ് ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് എത്തുക. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് വിശ്വജിത്ത് ഒടുക്കത്തില്‍ ആണ്. ‘അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി’യുടെ ചിത്രത്തിന്റെ ഡബ്ബിംഗ് ആണ് ഇതുവരെയുള്ള സിനിമകളില്‍ ഏറ്റവും ആസ്വദിച്ച് ചെയ്‍തതെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നു.

നവംബര്‍ 11 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്‍ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. വിനീത് ശ്രീനിവാസനു സുരാജ് വെഞ്ഞാറമൂടിനുമൊപ്പം സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്‍ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top