mukul vasnik in keralam

തിരുവനന്തപുരം: ജി.കാര്‍ത്തികേയന്‍ ജീവിച്ചിരുന്നെങ്കില്‍ വര്‍ഗീയശക്തികള്‍ക്കെതിരായ ചെറുത്ത് നില്‍പ്പുകള്‍ക്ക് അദ്ദേഹം മുന്‍നിരയിലുണ്ടാകുമായിരുന്നെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്.

മതേതരത്വത്തിനും ഭരണഘടനാമൂല്യങ്ങള്‍ക്കും നേരെ വര്‍ഗീയ ശക്തികളുടെ കടന്നുകയറ്റമുണ്ടാകുന്ന സാഹചര്യത്തില്‍ കാര്‍ത്തികേയന്‍ മുന്നോട്ടുവെച്ച ആര്‍ജ്ജവമേറിയ നിലപാടുകള്‍ക്ക് പ്രസക്തിയേറുന്നതായും അദ്ദേഹം പറഞ്ഞു. കാര്‍ത്തികേയന്റെ പ്രവര്‍ത്തന പാതകള്‍ക്ക് പിന്തുണ നല്‍കിയ കേരളം വര്‍ഗീയ ശക്തികള്‍ക്ക് ഒരിഞ്ച് പോലും ഇടം നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജി.കാര്‍ത്തികേയന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജി.കാര്‍ത്തികേയന്‍ അനുസ്മരണചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വാസ്‌നിക്.

Top