തൃണമൂലിലേക്ക് തിരിച്ചുപോകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മുകുള്‍ റോയ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുകയാണെന്ന് അഭ്യൂഹങ്ങള്‍ തള്ളി ബിജെപി നേതാവ് മുകുള്‍ റോയ്. വെള്ളിയാഴ്ച ബിജെപിയുടെ പ്രധാന നിയമസഭാ സാമാജിക യോഗത്തില്‍ മുകുള്‍ റോയ് പങ്കെടുക്കാത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ പരന്നത്.

നമ്മുടെ സംസ്ഥാനത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായി ബിജെപിയുടെ സൈനികനെന്ന നിലയില്‍ എന്റെ പോരാട്ടം തുടരും. കെട്ടുകഥകളും ഊഹാപോഹങ്ങളും അവസാനിപ്പിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. എന്റെ രാഷ്ട്രീയ പാതയില്‍ ഞാന്‍ ദൃഢ നിശ്ചയത്തിലാണ്’ മുകുള്‍ റോയ് ട്വീറ്റ് ചെയ്തു.

Top