mukul rohatgi – attorney general – vijay mallya

ന്യൂഡല്‍ഹി: 9000 കോടിയുടെ ബാങ്ക് വായ്പാ ബാധ്യതയുമായി രാജ്യം വിട്ട വിജയ് മല്യക്ക് അനുകൂല നിലപാടുമായി അറ്റോര്‍ണി ജനറല്‍. നിലവിലെ സാഹചര്യമനുസരിച്ച മല്യ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടതില്ലെന്നും പകരം അഭിഭാഷകന്‍ ഹാജരായാല്‍ മതിയെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി വ്യക്തമാക്കി.

സിവില്‍ കേസുകളില്‍ കോടതി നോട്ടീസ് അയച്ചാല്‍ സാധാരണായി അയാള്‍ നേരിട്ടോ അല്ലാതെയോ ഹാജരാകുകയാണ് വേണ്ടത്. അതു മല്യയാണ് തീരുമാനിക്കേണ്ടത്. അയാള്‍ തന്നെ എത്തണമെന്ന് നിലവില്‍ ഒരു അനുശാസനവുമില്ല.

അഭിഭാഷകന്‍ ഹാജരായാലും മതി, റോഹ്തഗി അറിയിച്ചു. അതേസമയം, വിജയ് മല്യ ഇന്ത്യയിലെത്തണമെന്നും പാസ്‌പോര്‍ട്ട് കൈമാറണമെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി ആവശ്യപ്പെട്ടു.

Top