മുസ്ലീംങ്ങള്‍ ബിജെപിക്ക് എതിരാണെന്ന പ്രചരണം തെറ്റാണെന്ന് മുക്താര്‍ അബ്ബാസ് നഖ്‌വി

ന്യൂഡല്‍ഹി : ഗുജറാത്ത് നിയമസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നടത്തിയ മുന്നേറ്റം അംഗീകരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി.

രാഹുല്‍ ഗാന്ധിയെ അഭിനന്ദിക്കുന്നു. എന്നാല്‍ രാഹുലിന്റെ രാഷ്ട്രീയം വിനാശകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തില്‍ ബിജെപിക്ക് വോട്ട് കുറഞ്ഞിട്ടില്ല, മുസ്ലീംങ്ങള്‍ പാര്‍ട്ടിക്കെതിരാണെന്ന പ്രചരണം ശരിയല്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ മുസ്ലീം ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയോടടുത്തിട്ടുണ്ടെന്നും നഖ്‌വി വ്യക്തമാക്കി.

Top