പക്ഷിപ്പനി; നിയന്ത്രണം ലംഘിച്ച് കടത്തിയ കോഴിയിറച്ചികള്‍ പിടികൂടി

മുക്കം: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ല ഭരണകൂടങ്ങള്‍ എര്‍പ്പെടുത്തിയ നിയന്ത്രണം ലംഘിച്ച് കടത്തിയ കോഴിയിറച്ചികള്‍ പിടികൂടി.

പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട് മുക്കത്ത് വെച്ചാണ് ഓട്ടോറിക്ഷയില്‍ കടത്തിയ 123 കിലോ കോഴിയിറച്ചി മുക്കം പൊലീസും നഗരസഭ ആരോഗ്യ വകുപ്പും വ്യാപാരികളും ചേര്‍ന്ന് പിടികൂടിയത്.

ഇന്ന് രാവിലെ മഞ്ചേരി ഭാഗത്ത് നിന്ന് പൂനൂര്‍ മേഖലയിലെ ഹോട്ടലുകളെ ലക്ഷ്യമിട്ട് എത്തിച്ച കോഴിയിറച്ചി കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാതയിലെ കാരശ്ശേരി ബാങ്കിന് സമീപത്ത് വെച്ച്‌ പിടികൂടുകയായിരുന്നു.

മുക്കത്ത് ഇന്നലെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന പൂര്‍ത്തിയാക്കി കോഴിക്കടകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിരുന്നു. പിടികൂടിയ കോഴിയിറച്ചി ആരോഗ്യ വകുപ്പ് നശിപ്പിച്ചു.

Top