മുക്കത്ത് പത്തുകിലോയിലധികം കഞ്ചാവുമായി യുവാവും സഹോദരിയും പിടിയില്‍

കോഴിക്കോട്: മുക്കത്ത് ബൈക്കില്‍ കടത്തുകയായിരുന്ന പത്തുകിലോയിലധികം കഞ്ചാവുമായി യുവാവും സഹോദരിയും പിടിയില്‍. പാലക്കാട് കുഴല്‍മന്ദം സ്വദേശിയും ഏറെ നാളായി പൂളപ്പൊയിലില്‍ വാടകവീട്ടില്‍ താമസിക്കുന്നതുമായ ചന്ദ്രശേഖരന്‍ (31), സഹോദരി സൂര്യപ്രഭ എന്ന സൂര്യ (28) എന്നിവരെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.

മുത്തേരിയില്‍ വയോധികയെ പീഡിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിന്റെ അന്വേഷണത്തിനിടെയാണ് കഞ്ചാവ് കച്ചവടക്കാരനായ ചന്ദ്രശേഖരന്‍ പോലീസിന്റെ നിരീക്ഷണത്തിലാകുന്നത്.

Top