തമിഴ് ചിത്രം ‘മുഖം’ ; ട്രെയ്‌ലര്‍ പുറത്തുവിട്ട് വിജയ് സേതുപതി

ലൈയ്യരസന്‍, അരുന്ധതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് ചിത്രമാണ് മുഖം. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. വിജയ് സേതുപതി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടത്.

ആര്‍കെ സുരേഷ്, ജഗന്‍, മൈം ഗോപി, മനോചിത്ര എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീറാം ഡി പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം കൃഷ്മ മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റാണ് നിര്‍മ്മിക്കുന്നത്. ബല്ലു ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അച്ചു രാജമണിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

Top