mukesh start election campaign in kollam

കൊല്ലം: കൊല്ലം പനയം ക്ഷേത്രത്തിലെ ഉത്സവ പറമ്പില്‍ നിന്ന് നടന്‍ മുകേഷ് ഔദ്യോഗിക പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തെരഞ്ഞെടുപ്പില്‍ മുകേഷിന് കെട്ടിവെയ്ക്കാനുള്ള തുക അഞ്ചാലുമൂട്ടിലെ കശുവണ്ടി തൊഴിലാളികള്‍ നല്‍കി.

രാവിലെ 7 മണിയോടെയാണ് മുകേഷ് അഞ്ചാലുമൂട് പനയം ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം പൊങ്കാലയിടാനെത്തിയ സ്ത്രീകളുടെ അടുത്തെത്തി പരിചയം പുതുക്കിയും വോട്ട് ചോദിച്ചും മുകേഷ് ഉത്സവ വേദിയിലും താരമായി. ദൈവവിശ്വാസമുള്ളതുകൊണ്ടാണ് ഔദ്യോഗിക പ്രചാരണം ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ചതെന്ന് മുകേഷ് പറഞ്ഞു.

സിനിമാ താരം വോട്ട് ചോദിക്കാന്‍ ജനങ്ങള്‍ക്കിടയിലേയ്ക്ക് എത്തിയതിന്റെ ആവേശത്തിലായിരുന്നു ക്ഷേത്രത്തിലെത്തിയവര്‍.

Top