‘ഓരോരോ മാരണങ്ങളെ’; ‘ഇ-ബുള്‍ ജെറ്റി’ല്‍ ട്രോള്‍ പങ്കുവച്ച് മുകേഷ്

യൂട്യൂബ് വ്‌ളോഗര്‍മാരായ ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റില്‍ പരാതി പറയാന്‍ വിളിച്ച ആരാധകനായ കുട്ടിക്ക് കൊല്ലം എംഎല്‍എ മുകേഷ് നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവത്തില്‍ മുകേഷ് സാര്‍ ഇടപെടണമെന്നാണ് ഫോണ്‍ വിളിച്ച ആരാധകന്റെ ആവശ്യം.

എന്നാല്‍ ഇ- ബുള്‍ ജെറ്റ് സംഭവത്തെ കുറിച്ച് യാതൊരുവിധ ധാരണയുമില്ലാത്ത തരത്തിലാണ് മുകേഷിന്റെ പ്രതികരണം. ‘എന്താണ് ഇ-ബജറ്റോ? എന്താ സംഭവം..’ എന്ന് മുകേഷ് ഫോണ്‍ സംഭാഷണത്തില്‍ ചോദിക്കുന്നു. ഇ-ബുള്‍ ജെറ്റ് എന്ന് ആരാധകന്‍ പലതവണ പറയുന്നുണ്ടെങ്കിലും ഇ ബഡ്ജറ്റെന്നും ഇ ബുള്ളറ്റെന്നുമൊക്കെയാണ് മുകേഷ് കേട്ടത്. ഫോണ്‍ വിളിച്ചയാള്‍ കോതമംഗലത്ത് നിന്നായതിനാല്‍ നിങ്ങള്‍ കോതമംഗലം ഓഫിസില്‍ പറയൂ എന്നും മുകേഷ് പറയുന്നു.

ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് വൈറലായതോടെ വിഷയത്തില്‍ പ്രതികരണവുമായി മുകേഷുമെത്തി. ‘കേരളത്തില്‍ നടക്കുന്ന സകല പ്രശ്നങ്ങളും പരിഹരിക്കാന്‍ നാട്ടുകാര്‍ തന്നെ വിളിക്കുന്ന കാണുന്ന മുകേഷേട്ടന്‍… ഇതൊക്കെ എന്തിനാടാ എന്നോട് പറയുന്നേ,’ എന്ന ട്രോളാണ് മുകേഷ് എംഎല്‍എ ഫേസ്ബുക്കില്‍ പങ്കുവച്ചത്. ‘ഓരോരോ മാരണങ്ങളെ… നല്ല ട്രോള്‍,’ എന്നും അദ്ദേഹം പോസ്റ്റിനൊപ്പം കുറിച്ചിട്ടുണ്ട്.

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fmukeshcineactor%2Fposts%2F359704235544172&show_text=true&width=500″ width=”500″ height=”479″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share”></iframe>

മുന്‍പ് പരാതി പറയാന്‍ വിളിച്ചവരോട് മോശമായി പെരുമാറിയതായി മുകേഷിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ‘ഇത്തവണ നൈസ് ആയി സ്ലിപ്പായി. ഇനി ഇമ്മാതിരി എന്ത് വന്നാലും കമ്പിളി പുതപ്പ് കമ്പിളി പുതപ്പെന്ന് പറഞ്ഞാല്‍ മതിയെന്ന്’ മുകേഷിന്റെ ട്രോള്‍ പോസ്റ്റിന് താഴെ കമന്റുകള്‍ നിറഞ്ഞു.

നികുതി അടച്ചില്ല, അനുമതിയില്ലാതെ വാഹനത്തിന്റെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തി തുടങ്ങി ഒന്‍പത് കുറ്റങ്ങള്‍ ചുമത്തി മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം എബിന്‍, ലിബിന്‍ എന്ന യൂട്യൂബ് വ്‌ളോഗര്‍മാരുടെ വാഹനം പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍, വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ആര്‍ടി ഓഫിസില്‍ എത്തി ബഹളമുണ്ടാക്കിയതോടെ ഇരുവരെയും ഇവരുടെ ഇരുപതോളം ആരാധകരെയും പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

 

Top