മുകേഷിനെതിരായ ആരോപണം; നിയമപരമായി പരിശോധിക്കട്ടെയെന്ന് കോടിയേരി

Kodiyeri-

തിരുവനന്തപുരം: മുകേഷിനെതിരായ മി ടുആരോപണം നിയമപരമായി പരിശോധിക്കട്ടെയെന്ന് കോടിയേരി ബാലകൃഷ്ണന്‍. അന്വേഷിച്ച ശേഷം വിഷയത്തില്‍ പ്രതികരിക്കാമെന്നാണ് പി.കെ ശ്രീമതി പറഞ്ഞത്.

എന്നാല്‍ ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ തനിക്കു പരിചയമില്ലെന്നും സംഭവത്തെക്കുറിച്ച് അറിയില്ലെന്നുമാണ് മുകേഷ് പ്രതികരിച്ചത്. ഈ സംഭവം ഗൗരവമായി എടുക്കുന്നില്ലെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മുകേഷ് പറഞ്ഞു. താനൊരു എംഎല്‍എ ആയതു കൊണ്ടാകാം ഇത്തരത്തിലൊരു നീക്കമെന്നും ഇതിന് പിന്നില്‍ ഗൂഡലക്ഷ്യമുണ്ടെന്നും മുകേഷ് വ്യക്തമാക്കി.

ട്വിറ്ററിലൂടെയാണ് സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫ് മുകേഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുമ്പ് നടന്ന സംഭവമാണ് അവര്‍ ഇപ്പോള്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. അന്ന് ചിത്രീകരണത്തിനിടയില്‍ മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് ആരോപണം.

Top