മുകേഷ് ഇനി നടന്‍ മാത്രമല്ല; ഗായകന്‍ കൂടിയാണ്

താരങ്ങള്‍ സിനിമയില്‍ പാടുന്നതൊന്നും ഒരു പുതിയ കാര്യമല്ല. മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങി പൃഥിരാജ് , ദുല്‍ഖര്‍ സല്‍മാന്‍ വരെ നില്‍ക്കുന്ന ന്യൂജനറേഷന്‍ നായകമ്മാരും സിനിമയില്‍ പാടീട്ടുണ്ട്. ഇപ്പോഴിതാ നടന്‍ മുകേഷും സിനിമയില്‍ പാടുന്നു എന്നതാണ് പുതിയ വാര്‍ത്ത. സുജിത് വിഘ്നേശ്വര്‍ സംവിധാനം ചെയ്യുന്ന ‘രമേശന്‍ ഒരു പേരല്ല’ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് ആലാപന രംഗത്തേക്ക് കടക്കുന്നത്.

രാസശാസ്ത്ര എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ രാജേഷ് ശര്‍മ്മ, കൃഷ്ണകുമാര്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, അരുണ്‍ നായര്‍, ദേവേന്ദ്ര നാഥ് ,സുരേഷ് പ്രേം,ശൈലജ, മിനി ഐ.ജി എന്നിവരാണ് മറ്റു അഭിനേതാക്കള്‍.ശ്രീനാഥ്, ഫെജോ എന്നിവരുടെ വരികള്‍ക്ക് ജമിനി ഉണ്ണികൃഷ്ണനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ജോമോന്റെ സുവിശേഷങ്ങള്‍, രാമലീല, മാസ്റ്റര്‍പീസ് തുടങ്ങിയവയാണ് ഒടുവിലിറങ്ങിയ മുകേഷ് ചിത്രങ്ങള്‍.ഇപ്പോള്‍ മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഷൂട്ടിംഗിലാണ് മുകേഷ്.

Top