മുകേഷും ധ്യാനും ഉര്‍വശിയും ഒന്നിക്കുന്ന അയ്യര്‍ ഇന്‍ അറേബ്യയുടെ റിലീസ് പ്രഖ്യാപിച്ചു

യ്യര്‍ ഇന്‍ അറേബ്യയുടെ റിലീസ് പ്രഖ്യാപിച്ചു. ഫെബ്രുവരി രണ്ടിനാണ് റിലീസ് ചെയ്യുക. മുകേഷും ധ്യാനും ഉര്‍വശിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രധാന കഥാപാത്രങ്ങളാകുന്ന മുകേഷും ഉര്‍വശിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മകനായി ധ്യാന്‍ ശ്രീനിവാസന്‍ പ്രത്യക്ഷപ്പെടുന്ന അയ്യര്‍ ഇന്‍ അറേബ്യയില്‍ ദുര്‍ഗാ കൃഷ്ണ, ഡയാന ഹമീദ്, ഷൈന്‍ ടോം ചാക്കോ, മണിയന്‍ പിള്ള രാജു, കൈലാഷ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ഉല്ലാസ് പന്തളം, ജയകൃഷ്ണന്‍, സിനോജ് സിദ്ധിഖ്, ജയകുമാര്‍, ഉമ നായര്‍, ശ്രീലത നമ്പൂതിരി, രശ്മി അനില്‍, വീണ നായര്‍, നാന്‍സി, ദിവ്യ എം നായര്‍, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങിയവും വേഷമിടുന്നു. സംവിധാനം എം എ നിഷാദാണ്.

കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന ചിത്രം ഒരുങ്ങുന്നത് ഒരു ആക്ഷേപഹാസ്യമായിട്ടാണ്. സംഗീതം ആനന്ദ് മധുസൂദനനാണ്. സിദ്ധാര്‍ഥ് രാമസ്വാമിയും വിവേക് മേനോനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. തിരക്കഥയും എം എ നിഷാദാണ്.

വിഘ്നേഷ് വിജയകുമാറാണ് നിര്‍മാണം. ചിത്രം വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്. ഉള്ളടക്കത്തിന് പ്രധാന്യം നല്‍കിയുള്ള മലയാള സിനിമകള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി വ്യവസായിയായ വിഘ്‌നേശ് വിജയകുമാര്‍. വിഘ്‌നേശ് വിജയകുമാറിന്റെ നിര്‍മാണത്തിലുള്ള ആദ്യ ചിത്രമാണ് അയ്യര്‍ ഇന്‍ അറേബ്യ.

ഗാനരചന പ്രഭാ വര്‍മ്മയ്ക്കും റഫീഖ് അഹമ്മദിനുമൊപ്പം ഹരിനാരായണന്‍, മനു മഞ്ജിത് എന്നിവരും നിര്‍വഹിക്കുന്നു. ശബ്ദലേഖനം ജിജുമോന്‍ ടി ബ്രൂസ്. രാജേഷ് പി എം ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. കലാസംവിധാനം പ്രദീപ് എം വി, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് സജീര്‍ കിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, അസ്സോസിയേറ്റ് ഡയറക്ടര്‍ പ്രകാശ് കെ മധു, സ്റ്റില്‍സ് നിദാദ്, ഡിസൈന്‍ യെല്ലോടൂത്ത്, പിആര്‍& മാര്‍ക്കറ്റിങ് തിങ്ക് സിനിമ മാര്‍ക്കറ്റിങ് സൊല്യൂഷന്‍സ്, പിആര്‍ഒ എ എസ് ദിനേശ് എന്നിവരുമാണ്.

Top