ലോകത്തെ ഏറ്റവും വലിയ പത്ത് സമ്പന്നരുടെ പട്ടികയിൽ നിന്നും മുകേഷ് അംബാനി പുറത്ത്

മുംബൈ : ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ എല്ലാവരെയും കൊവിഡ് കാലത്ത് പോലും വൻ മുന്നേറ്റം നേടിയ മുകേഷ് അംബാനിക്ക് തിരിച്ചടി. റിലയൻസ് ഇന്റസ്ട്രീസിന്റെ ഓഹരി മൂല്യം ഇടിഞ്ഞതോടെ ഇദ്ദേഹത്തിന്റെ ആസ്തിയും ഇടിഞ്ഞു. ഇന്ത്യയിലെയും ഏഷ്യയിലെയും അതിസമ്പന്നരിലെ ഒന്നാം സ്ഥാനം നിലനിർത്തിയെങ്കിലും ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽ നിന്ന് ഇദ്ദേഹം പുറത്തായി. ആമസോൺ തലവൻ ജെഫ് ബെസോസ് തന്നെയാണ് പട്ടികയിൽ ഇപ്പോഴും ഒന്നാമത്.

186 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. ടെസ്‌ല സിഇഒ ഇലോൺ മസ്ക്കാണ് രണ്ടാമത്. ആസ്തി 160 ബില്യൺ ഡോളർ. മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ ബിൽ ഗേറ്റ്സ് 131 ബില്യൺ ഡോളറുമായി മൂന്നാമതാണ്.പത്ത് ധനികരിൽ അംബാനി ഉൾപ്പെടാത്തതിനാൽ, പട്ടികയിൽ അമേരിക്ക ആധിപത്യം സ്ഥാപിച്ചു. ഫ്രഞ്ച് ശതകോടീശ്വരനും എൽ വി എം എച്ച് ചെയർമാൻ ബെർണാഡ് അർനോൾട്ടും മാത്രമാണ് 110 ബില്യൺ ഡോളർ ആസ്തിയുള്ള നാലാം സ്ഥാനത്ത്.

Top