ഏഷ്യന്‍ സമ്പന്നരില്‍ ഒന്നാമന്‍ മുകേഷ് അംബാനി; ലോകത്തില്‍ 140-ാം സ്ഥാനം

മുംബൈ: ഏഷ്യയിലെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാമന്‍ മുകേഷ് അംബാനി.

ഫോബ്‌സ് പുറത്തിറക്കിയ പുതിയ പട്ടികയിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ അംബാനി
ഒന്നാമനാണെന്ന വിവരം ഉള്ളത്.

ചൈനീസ് വ്യവസായി ഹുയികായാനെ മറികടന്നാണ് അംബാനി മുന്നിലെത്തിയത്.

എന്നാല്‍ ലോകത്തിലെ സമ്പന്നന്മാരുടെ പട്ടികയില്‍ മുകേഷ് അംബാനി 140-ാം സ്ഥാനത്താണ്.

4210 കോടി ഡോളറാണ് നിലവില്‍ അംബാനിയുടെ ആസ്ഥി. അതേ സമയം അംബാനിയുടെ വ്യക്തിഗത
സ്വത്ത് 466 മില്യണ്‍ ഡോളറായി ഉയര്‍ന്നു.

കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ 7,209 കോടിയുടെ മൊത്തലാഭം ഈ വര്‍ഷം സെപ്തംബറില്‍ 8,109 കോടിയായി ഉയര്‍ന്നിട്ടുണ്ട്.

Top