ജെറ്റ് എയര്‍വേസിനെ വാങ്ങി മുകേഷ് അംബാനി വ്യോമയാന രംഗത്ത് ചുവടുറപ്പിക്കുന്നു എന്ന് റിപ്പോര്‍ട്ട്

മുംബൈ: സാമ്പത്തിക പ്രതിസന്ധി കാരണം അടച്ചുപൂട്ടിയ ജെറ്റ് എയര്‍വേസിനെ മുകേഷ് അംബാനി ഏറ്റെടുക്കുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിലവില്‍ ജെറ്റ് എയര്‍വേസിനു വേണ്ടി താല്‍പര്യപത്രം സമര്‍പ്പിച്ചവരുടെ കൂട്ടത്തില്‍ മുകേഷ് അംബാനിയുടെ പേരില്ല.

ഇത്തിഹാദ് ജെറ്റ് എയര്‍വേസ് ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. റിലയന്‍സ് ഇത്തിഹാദിനോടൊപ്പം ചേര്‍ന്ന് വ്യോമയാന രംഗത്തേക്ക് ചുവടുവെയ്ക്കുന്നതിനെ പറ്റിയും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ടെലികോം, എണ്ണ, ടെക്‌സ്റ്റെയില്‍ തുടങ്ങി മിക്ക മേഖലയിലും ചുവടുറപ്പിച്ച മുകേഷ് അംബാനിയുടെ വ്യോമയാന രംഗത്തേക്കുള്ള കടന്നുവരവിനെക്കുറിച്ച് മുകേഷ് അംബാനിയോ റിലയന്‍സ് ഇന്‍ഡസ്ട്രീസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Top