മുകേഷ് അംബാനിയുടെ ശമ്പളത്തില്‍ കഴിഞ്ഞ പത്തുവര്‍ഷമായി വര്‍ധനയില്ല

Mukesh Ambani

മുബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ ശമ്പളത്തില്‍ പത്താം വര്‍ഷവും വര്‍ധനയില്ല. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷിന്റെ വാര്‍ഷികശമ്പളം 15 കോടിയാണ്. 2008-09 സാമ്പത്തികവര്‍ഷം മുതല്‍ ഇതേ ശമ്പളമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്.

കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടര്‍മാരും മുകേഷ് അംബാനിയുടെ ബന്ധുക്കളുമായ നിഖില്‍ ആര്‍ മേസ്വാനി, ഹിതാല്‍ ആര്‍ മസ്വാനി എന്നിവര്‍ക്ക് 19 കോടിയാണ് വാര്‍ഷികശമ്പളം നല്‍കുന്നത്. 2016-17 വര്‍ഷത്തില്‍ 16.58 കോടിയായിരുന്നു ഇവര്‍ക്ക്‌ ശമ്പളം നല്‍കിയിരുന്നത്.

ശമ്പളവര്‍ധനവ് വേണ്ട എന്ന മുകേഷ് അംബാനിയുടെ തീരുമാനം ഭരണനിര്‍വഹണച്ചുമതലയില്‍ ഉള്ളവര്‍ക്ക് മാതൃകയാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

Top