രാജ്യത്തിന്റെ സമ്പദ് സ്ഥിതി മോശം; എന്നിട്ടും കുലുക്കമില്ലാതെ അംബാനി

ന്ത്യയുടെ സമ്പദ് സ്ഥിതി ഈ വര്‍ഷം അത്ര മെച്ചപ്പെട്ട സ്ഥിതിയിലല്ല. എന്നാല്‍ ഏഷ്യയിലെ ധനികനും, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മേധാവിയുമായ മുകേഷ് അംബാനിക്ക് ഇതിലൊന്നും യാതൊരു കുലുക്കവുമില്ല.

2019 വര്‍ഷം അംബാനിയെ സംബന്ധിച്ച് ലാഭത്തിന്റേതായിരുന്നു. ഡിസംബര്‍ 23 വരെയുള്ള കണക്കുകള്‍ പ്രകാരം തന്റെ സമ്പത്തിലേക്ക് 17 ബില്ല്യണ്‍ ഡോളറിന്റെ വരുമാനമാണ് മുകേഷ് കൂട്ടിച്ചേര്‍ത്തത്. നിലവില്‍ അദ്ദേഹത്തിന്റെ ആകെ മൂല്യം 608 ബില്ല്യണ്‍ ഡോളറില്‍ എത്തിനില്‍ക്കുന്നതായി ബ്ലൂംബര്‍ഗ് ബില്ല്യനേഴ്‌സ് ഇന്‍ഡക്‌സ് പറയുന്നു.

2019ല്‍ ഇന്ത്യന്‍ വമ്പന്റെ എനര്‍ജി മുതല്‍ ടെലികോം വരെയുള്ള ബിസിനസ്സുകള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിന്റെ ബലത്തിലാണ് ഏഷ്യയിലെ എതിരാളി ആലിബാബ ഗ്രൂപ്പ് സ്ഥാപകന്റെ 11.3 ബില്ല്യണ്‍ ഡോളര്‍ വരുമാനത്തെ അംബാനി മറികടന്നത്. ആര്‍ഐഎല്‍ ഷെയറുകള്‍ 40 ശതമാനം കുതിച്ചുചാട്ടവും ഈ വര്‍ഷം നേടി. ഇന്ത്യയുടെ ബിഎസ്ഇ സെന്‍സെക്‌ന്റെ വളര്‍ച്ചയുടെ ഇരട്ടിയാണ് അംബാനിയുടെ സ്‌റ്റോക്കുകളുടെ കുതിപ്പ്.

റിലയന്‍സ് പുതിയ ബിസിനസ്സുകളിലേക്ക് ഇറങ്ങുന്ന ഘട്ടത്തില്‍ നിക്ഷേപകര്‍ ഇവര്‍ക്ക് പിന്നില്‍ അണിചേരുകയാണ്. ഇതോടെ നിലവിലെ ടെലികമ്മ്യൂണിക്കേഷന്‍സ് ബിസിനസ്സില്‍ ഉള്‍പ്പെടെ ഇവരുടെ ശക്തി വര്‍ദ്ധിക്കുന്നു.

Top