മുകേഷ് അംബാനി 2024 വരെ റിലയന്‍സിന്റെ ചെയര്‍മാനായി തുടരും

മുംബൈ: റിലയന്‍സിന്റെ തലപ്പത്ത് 2024 വരെ മുകേഷ് അംബാനി തുടരും. അഞ്ചു വര്‍ഷം കൂടി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി തുടരുന്നതിനു അദ്ദേഹത്തിന് മുംബൈയില്‍ ചേര്‍ന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗം അംഗീകാരം നല്‍കി.

അദ്ദേഹത്തിന്റെ നിലവിലെ കാലാവധി 2019 ഏപ്രില്‍ മാസത്തില്‍ പൂര്‍ത്തിയാകും. വീണ്ടും അടുത്ത അഞ്ചു വര്‍ഷത്തേക്ക് അദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം നല്‍കുന്ന പ്രമേയം യോഗം പാസ്സാക്കി.

പിതാവ് ധീരുഭായ് അംബാനി മരിച്ചതോടെ, 2002 ജൂലൈയിലാണ് അദ്ദേഹം ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. 1977 മുതല്‍ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായിരുന്നു.അംബാനിക്ക് 4.17 കോടി രൂപ വാര്‍ഷിക ശമ്പളവും 59 ലക്ഷവുമാണ് ശമ്പളമായി ലഭിക്കുന്നുണ്ട്.

2012 ജൂലായ് 6 ന് ധീരുഭായ് അംബാനിയുടെ മരണശേഷം മുകേഷ് ആര്‍ഐഎല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി തെരഞ്ഞെടുക്കപ്പെട്ടു. ഇളയ സഹോദരന്‍ അനില്‍ വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി തെരഞ്ഞെടുക്കപ്പെട്ടു.

Top