ന്യൂയോര്‍ക്ക്: ലോക സമ്പന്നരുടെ പട്ടികയില്‍ മുന്നേറ്റവുമായി ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനി. ഫോബ്സ് പുറത്തിറക്കിയ പുതിയ പട്ടികപ്രകാരം മുകേഷ് അംബാനി 13-ാം സ്ഥാനത്താണ്.
2018-ല്‍ 40.1 ശതകോടി ഡോളറായിരുന്ന അംബാനിയുടെ ആസ്തി, ഒരു വര്‍ഷത്തിനിപ്പുറം 50 ശതകോടി ഡോളറിലേക്കു വര്‍ധിച്ചു. ആമസോണ്‍ സ്ഥാപകനും ചെയര്‍മാനുമായ ജെഫ് ബെസോസാണ് ലോക സമ്പന്നരില്‍ ഒന്നാം സ്ഥാനത്ത്. 131 ശതകോടി ഡോളറാണ് ബെസോസിന്റെ ആസ്തി. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, അമേരിക്കന്‍ വ്യവസായി വാറന്‍ ബഫറ്റ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി.