കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ അറിയിച്ച് മുകേഷ് അംബാനി

മുംബൈ: മുംബൈ സൗത്ത് ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിലിന്ദ് ദിയോറയെ പിന്തുണച്ച് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി. മിലിന്ദ് ദിയോറയാണ് മുകേഷ് അംബാനി ആശംസ അര്‍പ്പിക്കുന്ന വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. മിലിന്ദ് എല്ലാ തലത്തിലും മുംബൈ സൗത്ത് മണ്ഡലത്തിന് അനുയോജ്യനെന്ന് മുകേഷ് അംബാനി പറഞ്ഞു.

പത്ത് വര്‍ഷം മുംബൈയെ പ്രതിനിധീകരിച്ച ആളാണ് മിലിന്ദ് ദിയോറ. മണ്ഡലത്തിന്റെ സാമൂഹ്യവും സാമ്പത്തികവും സാംസ്‌കാരികവുമായ അവസ്ഥകളെ കുറിച്ച് അദ്ദേഹത്തിന് ആഴത്തിലുള്ള അറിവുണ്ടെന്നും മുകേഷ് അംബാനി പ്രശംസിച്ചു.

റഫാലില്‍ അനില്‍ അംബാനിയെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കോണ്‍ഗ്രസ് ആക്രമിക്കുമ്പോഴാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കുള്ള മുകേഷ് അംബാനിയുടെ പരസ്യ പിന്തുണ പുറത്തു വന്നിരിക്കുന്നത്.

Top