റിലയന്‍സിന്റെ അവകാശ ഓഹരി വില്‍പ്പനയില്‍ 5.52 ലക്ഷം സ്വന്തമാക്കി മുകേഷ് അംബാനി

വകാശ ഓഹരിയിലൂടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ 5,52,000 ഓഹരികൾ കമ്പനിയുടെ ചെയർമാനും കോടീശ്വരനുമായ മുകേഷ് അംബാനി സ്വന്തമാക്കി. ഇതോടെ റിലയൻസിൽ 80.52 ലക്ഷം ഓഹരികൾ മുകേഷിന് സ്വന്തമായി.

അവകാശ ഓഹരി വാങ്ങുന്നതിനുമുമ്പ് 75 ലക്ഷം ഓഹരികളാണ് അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നത്. അംബാനിയുടെ ഭാര്യ നിത മക്കളായ ഇഷ, ആകാശ്, അനന്ത് എന്നിവരും 5,52,000 ഓഹരികൾ കൂടുതലായി സ്വന്തമാക്കി. ഇതോടെ കമ്പനിയിൽ അംബാനിയുടെ ഓഹരി വിഹിതം 0.12ശതമാനമായി. ഭാര്യക്കും മക്കൾക്കുമായി 0.12ശതമാനം ഓഹരിവീതവും സ്വന്തമായിയുണ്ട്.

റൈറ്റ്‌സ് ഇഷ്യുവിലുടെ പ്രമോട്ടർമാർ 22.50 കോടി ഓഹരികൾ സ്വന്തമാക്കി. ഇതോടെ സ്ഥാപനത്തിലെ അവരുടെ ഓഹരി പങ്കാളിത്തം 50.29 ശതമാനമായി ഉയർത്തി.പബ്ലിക് ഷെയർഹോൾഡിംഗ് 49.93 ശതമാനത്തിൽ നിന്ന് 49.71 ശതമാനമായി കുറയുകയും ചെയ്തു.

സർക്കാർ ഉടമസ്ഥതയിലുള്ള ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി) 2.47 കോടി ഓഹരികളാണ് സ്വന്തമാക്കിയത്.
ഇതോടം എൽഐസിയുടെ ഓഹരി പങ്കാളിത്തം 37.18 കോടിയായി ഉയർന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ മൊത്തം ഓഹരിയുടെ ആറുശതമാനംവരുമിത്. 19.74 കോടി ഓഹരികളാണ് റീട്ടെയിൽ നിക്ഷേപകർക്ക് കൂടുതലായി ലഭിച്ചത്.

53,124 കോടി രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 30നാണ് അവകാശ ഓഹരി വില്പന കമ്പനി പ്രഖ്യാപിച്ചത്. 15 ഓഹരിയുള്ളവർക്ക് ഒരു ഓഹരിയെന്ന നിലയ്ക്കായിരുന്നു അവകാശ ഓഹരികൾ ലഭ്യമാക്കിയത്. ഒരു ഓഹരിക്ക് 1,257 രൂപയാണ് വിലനിശ്ചയിച്ചിരുന്നത്. ഏപ്രിൽ 14ലിലെ ക്ലോസിങ് നിരക്കിൽനിന്ന് 14ശതമാനം കിഴിവോടെയായിരുന്നു ഇത്.

Top