mukesh aganist cpm kollam members

കൊല്ലം: കൊല്ലം നിയമസഭാ മണ്ഡലത്തില്‍ നടന്‍ മുകേഷിനെ സി.പി.എം സ്ഥാനാര്‍ത്ഥി ആക്കിയതനെതിരെ സേവ് സി.പി.എം ഫോറത്തിന്റെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

കൊല്ലത്തെ ജനങ്ങള്‍ക്ക് സിനിമാ നടനെയല്ല ആവശ്യം. ജനങ്ങളുടെ കണ്ണീരിന്റേയും വിയര്‍പ്പിന്റേയും വിലയറിയുന്ന കൊല്ലത്തിന്റെ സ്വന്തം സഖാവ് പി.കെ.ഗുരുദാസനെയാണ്. മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയത് കോടികള്‍ കോഴ വാങ്ങിയാണെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു.

പൊതുപരിപാടിക്ക് വന്നാല്‍ വീട്ടില്‍ നിന്നും കൊണ്ടുവന്ന് വലിക്കുന്ന വില്‍സ് സിഗററ്റിന്റെ കാശ് വരെ കണക്ക് പറഞ്ഞു വാങ്ങുന്ന ആളാണ് മുകേഷ് എന്ന് മറ്റൊരു പോസ്റ്ററില്‍ പറയുന്നു.

ഇത്തരക്കാരനായ ഒരാള്‍ എങ്ങനെയാണ് തൊഴിലാളി വര്‍ഗത്തിന് പ്രിയങ്കരനാവുന്നത്. കൊല്ലത്തിന് ആവശ്യം കയര്‍, കശുവണ്ടി, മത്സ്യത്തൊഴിലാളികളുടെ പ്രിയങ്കരനായ ഗുരുദാസനെയാണ്. പാര്‍ട്ടിക്ക് അല്‍പമെങ്കിലും തൊഴിലാളി സ്‌നേഹം അവശേഷിക്കുന്നുണ്ടെങ്കില്‍ ഇത് മണ്ഡലത്തിന്റെ പൊതുവികാരമാണെന്ന് മനസിലാക്കണമെന്നും പോസ്റ്ററില്‍ പറയുന്നു.

Top