സംവിധായകന്‍ മുഹ്‌സിന്‍ പരാരിയുടെ അടുത്ത ചിത്രം ‘കാക്ക921’

കെഎല്‍ 10 പത്ത് എന്ന ചിത്രത്തിനു ശേഷം സംവിധായകന്‍ മുഹ്‌സിന്‍ പരാരിയുടെ പുതിയ ചിത്രമെത്തുന്നു. ചിത്രത്തിന് കാക്ക921(കാക്കത്തൊള്ളിയാരത്തി ഇരുപത്തിയൊന്ന്) എന്ന് പേരിട്ടു.

സുഡാനി ഫ്രൈം നൈജീരിയ എന്ന സിനിമയുടെ സംവിധായകന്‍ സക്കറിയ മുഹമ്മദ് ആണ് കാക്ക921ന് തിരക്കഥയൊരുക്കുന്നത്. ഇ-ഫോര്‍ എന്റര്‍ടെയ്ന്റ്‌മെന്റിന്റെ ബാനറില്‍ സി.വി സാരഥിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Top