കൊഹ്ലിയുടെ സഹായം വേണ്ട, ഇംഗ്ലീഷില്‍ ഞാന്‍ പുലിയാ; അവതാരകനെ ഞെട്ടിച്ച് ഷമി

മുഹമ്മദ് ഷമിയായിരുന്നു ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ മാന്‍ ഓഫ് ദി മാച്ച്. സാധാരണ വിദേശ പര്യടനങ്ങളില്‍ പുരസ്‌കാരങ്ങള്‍ സ്വീകരിച്ച ശേഷം അവതാരകന്റെ ചോദ്യങ്ങള്‍ക്ക് ഷമി ഹിന്ദിയിലാണ് മറുപടി പറയുക. ഷമിയുടെ മറുപടി തര്‍ജമ ചെയ്യാന്‍ സാധാരണ കൊഹ്ലിയാണ് കൂടെയെത്തുക. ആദ്യ മത്സരത്തില്‍ കൊഹ്ലിയെ കൂട്ടുപിടിച്ചാണ് ഷമി പുരസ്‌കാരം വാങ്ങാന്‍ പോയത്.

എന്നാല്‍ ഇത്തവണ കളിമാറി. പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം ഷെമിയുടെ സഹായത്തിന് പതിവുപോലെ കൊഹ്ലി എത്തിയെങ്കിലും ഏവരെയും ഞെട്ടിച്ചുകൊണ്ട് ഷമി ഇംഗ്ലീഷില്‍ തന്നെ മറുപടി നല്‍കുകയായിരുന്നു. ഷമി ഇംഗ്ലീഷിലുള്ള മറുപടി കേട്ടതോടെ അവതാരകനും മുന്‍ ന്യൂസിലാന്‍ഡ് താരം കൂടിയായ സൈന്‍ ഡൗളി ഷമി നിങ്ങളുടെ ഇംഗ്ലീഷ് ബഹുത് അച്ചാ എന്നു പറഞ്ഞു അഭിനന്ദിക്കുകയും ചെയ്തു.

ഷമിയുടെ ഇംഗ്ലീഷ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Top