കുത്തഴിഞ്ഞ് വടകര റസ്റ്റ് ഹൗസ്; മിന്നല്‍ പരിശോധനയില്‍ മദ്യ കുപ്പിയടക്കം പൊക്കി മന്ത്രി റിയാസ്

കോഴിക്കോട്: വടകര റസ്റ്റ് ഹൗസില്‍ മിന്നല്‍ പരിശോധന നടത്തി ഞെട്ടിച്ച് മന്ത്രി മുഹമ്മദ് റിയാസ്. റസ്റ്റ് ഹൗസ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ വേണ്ടിയായിരുന്നു മന്ത്രിയെത്തിയത്.

പരിശോധനയ്ക്കിടെ സമീപത്തു നിന്നും മദ്യക്കുപ്പികളും അദ്ദേഹം കണ്ടെത്തി. പരിശോധനയുടെ ലൈവ് വീഡിയോയും മന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

റസ്റ്റ് ഹൗസിലെ ജീവനക്കാരനോട് മന്ത്രി ദേഷ്യപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്. ‘ഇത്രയധികം കുപ്പി ഇവിടെ വരാന്‍ എന്താ കാരണം. മദ്യ കുപ്പിയല്ലേ അത്? ഇതൊന്നും അത്ര നല്ല കുപ്പി അല്ലാട്ടോ. റസ്റ്റ് ഹൗസില്‍ മദ്യപാനം പാടില്ലെന്നറിയില്ലേ? എന്താ നിങ്ങള്‍ക്ക് ബാധകമല്ലേ.’എന്നാണ് മന്ത്രി ജീവനക്കാരനോട് ചോദിച്ചത്.

സംഭവത്തില്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എന്‍ജിനിയര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്നും മന്ത്രി അറിയിച്ചു.

<iframe src=”https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FPAMuhammadRiyas%2Fvideos%2F415762853361999%2F&show_text=0&width=560″ width=”560″ height=”315″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share” allowFullScreen=”true”></iframe>

Top