രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് 6 വരിപ്പാത;കരാര്‍ കമ്പനിക്ക് പൊതുമരാമത്ത് മന്ത്രിയുടെ അന്ത്യശാസനം

കോഴിക്കോട്: രാമനാട്ടുകര -വെങ്ങളം ബൈപ്പാസ് 6 വരിപ്പാത കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് അന്ത്യശാസനം നല്‍കി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് പ്രവൃത്തി സാധ്യമല്ലെങ്കില്‍ അവരെ മാറ്റുമെന്ന് മന്ത്രി പറഞ്ഞു. ബൈപ്പാസിലെ കുണ്ടും കുഴിയും ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ കരാറുകാരനെതിരെ നടപടിയെടുക്കുമെന്നും മുഹമ്മദ് റിയാസ് വിശദമാക്കി.

വിഷയം സംബന്ധിച്ച് 28 തവണ കത്ത് അയച്ചിട്ടും കരാറുകാരന്‍ പ്രതികരിച്ചില്ല. ഇത്തരം നിലപാടുകാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും മന്ത്രി അവലോകനയോഗത്തില്‍ വിശദമാക്കി. അറ്റകുറ്റ പണി ഉടന്‍ തുടങ്ങുമോ എന്ന് രണ്ട് മണിക്കൂറിനുള്ളില്‍ അറിയിക്കണം. ഇല്ലെങ്കില്‍ കരാര്‍ അവസാനിപ്പിക്കും. നിയമ നടപടിയും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

Top