തെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് നേരെയുള്ള ബുറേവി ആയിരിക്കുമെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം : സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുമ്പോൾ യുഡിഎഫിനെതിരെ പുതിയ പ്രസ്താവനയുമായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻ്റ് മുഹമ്മദ് റിയാസ്. ഡിസംബർ 16ന്റെ വോട്ട് എണ്ണൽ യുഡിഎഫിനു നേരെയുള്ള “ബുറേവി”ചുഴലിക്കാറ്റായിരിക്കും എന്നാണ് മുഹമ്മദ് റിയാസിന്റെ പ്രസ്താവന. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

 

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തിന് സമാപനം കുറിച്ചു മുന്നണികള്‍ ഇന്ന് സൈബര്‍ ഇടങ്ങളില്‍ വച്ച് ഏറ്റുമുട്ടും. വെബ്‌റാലിയും വെര്‍ച്വല്‍ റാലിയുമായി എല്‍ഡിഎഫും യുഡിഎഫും നേർക്കുനേർ കൊമ്പ് കോർക്കും. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ 50 ലക്ഷം പേരെ പങ്കെടുപ്പിച്ചുളള വെബ്‌റാലി സംഘടിപ്പിക്കുകയാണ് ഇന്ന് ഇടതുമുന്നണി. വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് വെബ്‌റാലി.

Top