സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ജനങ്ങളുടെ തെറ്റിധാരണകള്‍ മാറും: മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ദേശീയപാത വികസനത്തില്‍ ജനങ്ങളുടെ തെറ്റിധാരണ മാറിയത് പോലെ സില്‍വര്‍ ലൈന്‍ വിഷയത്തിലും ജനങ്ങളുടെ തെറ്റിധാരണകള്‍ മാറുമെന്നും മന്ത്രി മുഹമ്മദ് റിയാസ്. കെ റെയില്‍ സമരത്തിന് പിന്നില്‍ ഉറക്കം നടിക്കുന്നവരെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി.

എല്‍ ഡി എഫ് പ്രകടന പത്രികയില്‍ ഉള്ള കാര്യം നടപ്പിലാക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ചെറിയ വിഭാഗമാണ് ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ പരത്തുന്നത്. തെരഞ്ഞെടുപ്പിന്റെ മുന്‍പ് എന്ന പോലെ ഇപ്പോള്‍ ഒരു സഖ്യം കേരളത്തില്‍ രൂപപ്പെട്ടിരിക്കുകയാണ്.

സര്‍ക്കാരിനെ അട്ടിമറിക്കാം എന്ന ധാരണയിലാണത്. ജനകീയ സമരങ്ങള്‍ ചോരയില്‍ മുക്കി ഇല്ലാതാക്കാനുള്ള കാഴ്ചപാട് സര്‍ക്കാരിനില്ല. കെ റയില്‍ സമരം ബോധപൂര്‍വം സൃഷ്ട്ടിക്കുന്നതാണ്. കോണ്‍ഗ്രസ്-ബിജെപി-ജമാത്തെ ഇസ്ലാമി കൂട്ട് കെട്ട് തെരഞ്ഞെടുപ്പിന് മുമ്പേ പര്യസ്യമാകുന്നുവെന്നും മന്ത്രി പറഞ്ഞു.

 

Top