രാഹുല്‍ ഗാന്ധിയല്ല, സോണിയാ ഗാന്ധിയാണെങ്കിലും കേരളം ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്ന് മുഹമ്മദ് മുഹ്സിന്‍

muhsin

കൊച്ചി : രാഹുല്‍ ഗാന്ധിയല്ല, സോണിയാ ഗാന്ധിയാണെങ്കിലും കേരളം ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്ന് പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്‍. അദ്ദേഹം

രാജ്യത്ത് ഏറ്റവും കൂടുതല്‍ പാര്‍ലമെന്റ് സീറ്റുള്ള ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ കക്ഷികളുടെ ഐക്യം കെട്ടിപ്പടുക്കുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് അദ്ധ്യക്ഷന് സ്വന്തം മണ്ഡലത്തില്‍ മത്സരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയാതെ വന്നിരിക്കുന്നുവെന്ന് അദ്ദേഹം ഫെയ്‌സബുക്കില്‍ കുറിച്ചു.

തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഹിന്ദി ഹൃദയഭാഗത്തു നിന്ന് പരാജയം സമ്മതിച്ച രാഹുല്‍ ഗാന്ധി രക്ഷയില്ലാതെ കേരളത്തിലെത്തുമ്പോള്‍, മായാവതിയടക്കമുള്ള പ്രാദേശിക കക്ഷികളുടെ മുന്നേറ്റമായിരിക്കും നരേന്ദ്ര മോദിയെ താഴേയിറക്കുക എന്നതില്‍ സംശയമില്ലെന്നും മുഹ്സിന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയല്ല, സോണിയാ ഗാന്ധിയാണെങ്കിലും കേരളം ഇടതുപക്ഷത്തിനൊപ്പം നില്‍ക്കും. ആവേശത്തോടെ നമുക്കീ തെരഞ്ഞെടുപ്പിനെ നേരിടാമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.

Top