മാലെയിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ മുഹമ്മദ് മൊയ്സു്വിന്റെ പാര്‍ട്ടിക്ക് കനത്ത പരാജയം

മാലെ : മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സുവിന് തിരിച്ചടി. മാലെയിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ മൊയ്സുവിന്റെ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് (പിഎന്‍സി) പരാജയപ്പെട്ടു. മുന്‍ പ്രസിഡന്റ് മൊഹമ്മദ് സോലിഹ് നേതൃത്വം കൊടുക്കുന്ന ഇന്ത്യ അനുകൂല പാര്‍ടിയായ മാലദ്വീവിയന്‍ ഡെമോക്രാറ്റിക് പാര്‍ടി (എംഡിപി) സ്ഥാനാര്‍ഥി ആദം അസിം മേയറായി തെരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മൊയ്സു ഒഴിഞ്ഞതോടെയാണ് മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 45 ശതമാനം വോട്ട് നേടിയാണ് ആദമിന്റെ വിജയം. മൊയ്സുവിന്റെ പിഎന്‍സി സ്ഥാനാര്‍ഥിയായ അസിമ ഷകൂറിന് 29 ശതമാനം വോട്ട് നേടാനേ സാധിച്ചുള്ളൂ.

Top