ചരിത്രത്തിലേക്ക് ചുവടുവെക്കാനൊരുങ്ങി അനസ്, അരനൂറ്റാണ്ടിന് ശേഷമൊരു ഫൈനല്‍

anas-new

ഗോള്‍ഡ്‌കോസ്റ്റ്: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്‌കോസ്റ്റിലേക്കാണ് മലയാളികളുടെ കണ്ണ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷവിഭാഗം 400 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അനസ് ചരിത്രത്തിലിടം നേടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അനസ് ഫൈനലില്‍ കടന്നത് ഒരപൂര്‍വ്വ റെക്കോര്‍ഡോടെയാണ്.

തിങ്കളാഴ്ച സെമിഫൈനലിലെ മൂന്നാം ഹീറ്റ്‌സില്‍ ഓടിയ അനസ് 45.44 സെക്കന്‍ഡില്‍ ഒന്നാമനായി ഫിനിഷ് ചെയ്താണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. അര നൂറ്റാണ്ടിന് ശേഷമാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് 400 മീറ്ററില്‍ ഇന്ത്യ ഫൈനലിലെത്തുന്നത്. 1958ല്‍ കാര്‍ഡിഫിലെ ഗെയിംസില്‍ മില്‍ഖാ സിങ്ങാണ് ഇതിന് മുന്‍പ് ഫൈനലിലെത്തിയത്. ചൊവ്വാഴ്ച്ച വൈകുന്നേരം 5.15നാണ് ഫൈനല്‍. നേരത്തെ 45.32 സെക്കന്‍ഡില്‍ 400 മീറ്റര്‍ ഫിനിഷ് ചെയ്തിട്ടുള്ള അനസ് ഗോള്‍ഡ് കോസ്റ്റില്‍ സീസണിലെ മികച്ച സമയം കുറിച്ചു.

കൊല്ലം സ്വദേശിയാണ് അനസ്. മില്‍ഖാ സിങ്ങിനും കെ എം ബിനുവിനും ശേഷം 400 മീറ്ററില്‍ ഒളിംപിക്‌സിന് നേടിയ ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് അനസ്.

Top