mohamed riyas facebook post; army chiefs appointment

തിരുവനന്തപുരം: സീനിയോറിറ്റി മറികടന്ന് ലെഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്തിനെ കരസേനാ മേധാവിയായി നിയമിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി അഡ്വ. മുഹമ്മദ് റിയാസ്. ഇന്ത്യന്‍ സൈന്യത്തെ സംഘപരിവാര്‍ രാഷ്ട്രീയവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കത്തിന്റെ ഭാഗമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ലെഫ്റ്റനന്‍.ജനറല്‍ ബിപിന്‍ റാവത്തിന്റെ അനുഭവത്തിലും,കഴിവിലും ലവലേശം ആര്‍ക്കും സംശയമില്ല എന്നാല്‍ അദേഹത്തിന്റെ രണ്ട് സീനിയര്‍ ഉദ്യോഗസ്ഥരായ ലെഫ്: ജനറല്‍ പര്‍വീണ്‍ ബക്ഷി,ലെഫ്: ജനറല്‍ PM.ഹാരിസ്, എന്നിവരെ മറികടന്നതിന്റെ കാരണങ്ങളുടെ അന്വേഷണമെത്തുന്നത് ഇന്തൃന്‍ ആര്‍മിയുടെ സംഘപരിവാര്‍ രാഷ്ട്രീയവല്‍ക്കരണമാണന്ന തിരിച്ചറിവില്‍ ആണ്.

അര്‍എസ്എസ് തലവന്റെ ജന്‍മദിനത്തില്‍ പട്ടാളക്കാര്‍ക്ക് യോഗാഭ്യാസം നിര്‍ബന്ധമാക്കിയതും, മോദിയുടെ സ്വന്തമായ ബാബരാംദേവിന്റെ ഹരിദ്വാറിലെ പത്ഞ്ജലി യോഗവേദിയില്‍ 250ആര്‍മി ഭടന്‍മാരെ ട്രയിനിങ്ങിനു വിട്ടതും, ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തെ രാജ്യവിരുദ്ധമാണെന്ന് ചാനലിലൂടെ പര്യസമായി പ്രതികരിച്ച പട്ടാളക്കാര്‍ക്കെതിരെ നടപടി ഉണ്ടാകാഞ്ഞതും ഇന്ത്യന്‍ ആര്‍മിയില്‍ സംഘപരിവാര്‍ രാഷ്ട്രീയം പിടി മുറുക്കുന്നതിന്റെ മോദി സര്‍ക്കാര്‍ കാലത്തെ ചില ഉദഹാരണങ്ങള്‍ മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുദ്ധത്തെയും, ആര്‍മി നിക്കങ്ങളെയും സംഘപരിവാര്‍ കപട ദേശീയതയാക്കി മാറ്റുകയും ഇതിനെ എതിര്‍ക്കുന്നവരെ ദേശവിരുദ്ധരാക്കി മുദ്ര കുത്തുകയും ചെയുന്ന ഈ കാലത്ത് സീനിയോറിറ്റി മറികടന്നുള്ള ആര്‍മി ചീഫ് നിയമനം. ഇത് ജനാധിപത്യ ഇന്ത്യക്ക് തികച്ചു അപമാനമാണെന്നും റിയാസ് തന്റെ ഫോസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

_റിയാസിന്റെ ഫോസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം…..)
ഭാവിയില്‍ ഇന്ത്യന്‍ ആര്‍മിയെ സംഘപരിവാറില്‍ അംഗമാക്കുമോ ???
ലെഫ്റ്റനന്‍.ജനറല്‍ .ബി പിന്‍ റാവത്തിനെ ഇന്ത്യന്‍ ആര്‍മി ചീഫ് ആയി നിശ്ചയിച്ചതിലെ ലംഘിക്കപ്പെട്ട മാനദണ്ഡങ്ങള്‍ ഗൗരവമേറിയ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്….
LtG ബിപിന്‍ റാവത്തിന്റെ അനുഭവത്തിലും,കഴിവിലും ലവലേശം ആര്‍ക്കും സംശയമില്ല, പക്ഷെ അദ്ദ്‌ദേഹത്തിന്റെ 2 സീനിയര്‍ ഉദ്യോഗസ്തരായ ലെഫ്: ജനറല്‍ പര്‍വീണ്‍ ബക്ഷി,ലെഫ്: ജനറല്‍ PM.ഹാരിസ്, എന്നിവരെ മറികടന്നതിന്റെ കാരണങ്ങളുടെ അന്വേഷണമെത്തുന്നത്
ഇന്തൃന്‍ ആര്‍മിയുടെ സംഘപരിവാര്‍ രാഷ്ട്രീയവല്‍ക്കരണമാണന്ന തിരിച്ചറിവില്‍ ആണ്.
Lt. G പി.എം.ഹാരിസിനെ ദക്ഷിണ ആര്‍മ്മി കമ്മാന്റ്റര്‍ ആയി നിശ്ചയിച്ച ഘട്ടത്തില്‍ കോഴിക്കോട് സ്വദേശി കൂടിയായ അദ്ദേഹത്തിന്റെ യോഗ്യതകളെ മീഡിയ വാഴ്ത്തിയതു ഞാന്‍ ഓര്‍ക്കുന്നു.
പക്ഷെ അദ്ദ്‌ദേഹത്തിന്റെ സേവനത്തിന്റെ ഭാഗമായി ലഭിച്ച വിശിഷ്ട സേവന മെഡല്‍,
അതി വിശിഷ്ട സേവന മെഡല്‍, സീനിയോററ്റി എന്നിവ തന്നെയാണ് Lt G പര്‍വീണ്‍ ബക്ഷിയോടെപ്പം ഹരിസിനും ഉള്ള മാനദണ്ഡം..
സംഘപരിവറിന്റെ കപട ദേശീയ ആശയങ്ങളോടും, ഹിന്ദുത്വ നീക്കങ്ങളോടും, സന്ധി ചെയുന്നതും,വിധേയനാകുന്നതും,
ആര്‍മി തലപ്പത്ത് ഇരിക്കുന്നതിന്റെ മാനദണ്ഡം ആകുകയാണോ?..
RSS തലവന്റെ ജന്‍മദിനത്തില്‍ പട്ടാളക്കാര്‍ക്ക് യോഗാഭ്യാസം നിര്‍ബന്ധമാക്കിയതും, മോദിയുടെ സ്വന്തമായ
ബാബരാംദേവിന്റെ ഹരിദ്വാറിലെ പത്ഞ്ജലി യോഗവേദിയില്‍ 250ആര്‍മി ഭടന്‍മാരെ ട്രയിനിങ്ങിനു വിട്ടതും,
JNU വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തെ
രാജ്യവിരുദ്ധമാണെന്ന് ചാനലിലൂടെ പര്യസമായി പ്രതികരിച്ച പട്ടാളക്കാര്‍ക്കെതിരെ നടപടി ഉണ്ടാകാഞ്ഞതും
ഇന്ത്യന്‍ ആര്‍മിയില്‍ സംഘപരിവാര്‍ രാഷ്ട്രീയം പിടി മുറുക്കുന്നതിന്റെ മോദി സര്‍ക്കാര്‍ കാലത്തെ ചില ഉദഹാരണങ്ങള്‍ മാത്രമാണ്.
യുദ്ധത്തെയും, ആര്‍മി നിക്കങ്ങളെയും
സംഘപരിവാര്‍ കപട ദേശീയതയാക്കി മാറ്റുകയും, ഇതിനെ എതിര്‍ക്കുന്നവരെ ദേശവിരുദ്ധരാക്കി മുദ്ര കുത്തുകയും ചെയുന്ന ഈ കാലത്ത് സീനിയോറിറ്റി മറികടന്നുള്ള ആര്‍മ്മി ചീഫ് നിയമനം ജനാധിപത്യ ഇന്ത്യക്ക് അപമാനമാണ്.

Top