ഡി.വൈ.എഫ്.ഐ അഖിലേന്ത്യ അദ്ധ്യക്ഷന്‍ റിയാസിനെ ആര്‍.എസ്.എസ് ആക്കിയവന്‍ കുടുങ്ങി

കോഴിക്കോട്: ഡിവൈഎഫ്‌ഐ അഖിലേന്ത്യ അദ്ധ്യക്ഷന്‍ മുഹമ്മദ് റിയാസിനെ ആര്‍.എസ്.എസ്.എസ് വേഷത്തില്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാള്‍ക്കെതിരെ കേസ്. എടക്കര സ്വദേശി മുപ്പിനി ഇബ്രാഹിമിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഏരിയാ കമ്മറ്റിയംഗം പി. സഹീറാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.

ബി.ജെ.പി അദ്ധ്യക്ഷനാവാന്‍ ശ്രീധരന്‍ പിള്ളയേക്കാള്‍ യോഗ്യന്‍ റിയാസാണെന്നും ഫെയ്‌സ് ബുക്കില്‍ പ്രചരിപ്പിച്ച പോസ്റ്റില്‍ ആരോപിച്ചിരുന്നു.

morphing

പോസ്റ്റ് കണ്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പ്രകോപിതരാണ്. സംഘപരിവാറിനെതിരെ ശക്തമായ നിലപാടെടുക്കുന്ന സംഘടനയെയും അതിന്റെ നേതാവിനെയും ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് അവര്‍ ആരോപിക്കുന്നു.

മുസ്ലീം ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ ഇടതുപക്ഷത്തോട് അടുക്കുന്നതില്‍ പ്രകോപിതരായ സങ്കുചിത താല്‍പ്പര്യക്കാരാണ് ഇത്തരം പ്രചാര വേല ചെയ്യുന്നതെന്നും ഇതൊന്നും വിലപ്പോവില്ലന്നും ഡി.വൈ.എഫ്.ഐ മുന്നറിയിപ്പ് നല്‍കി.

Top