muhammad riyas fb post

ന്യൂഡല്‍ഹി: ഹരിയാനയിലെ ഫരീദബാദ് ക്യാമ്പില്‍ കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സന്ദര്‍ശിച്ചു.

കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇവര്‍ക്കെതിരെ നടത്തിയതെന്ന് അവരുടെ വിവരണങ്ങളിലൂടെ നേരിട്ട് ബോധ്യപ്പെട്ടെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.

riyas11

ഇവര്‍ നിലവിലനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതി വരുത്താനും ഇവരുടെ കുട്ടികള്‍ക്ക് ആവശ്യമായ വിദ്യഭ്യാസം നല്‍കുവാനും ഡിവൈഎഫ്‌ഐയുടെ എല്ലാ പിന്തുണയും സഹായവും സംഘം വാഗ്ദാനം ചെയ്തു.

കേന്ദ്ര കമ്മറ്റി അംഗം നിധിന്‍ കണിചേരി, ദില്ലി യൂണിവേീസിറ്റിയിലെ ബിജു കന്ദക്കൈ,എ.എ റഹീം, അകില്‍, ജുനൈധ്, അവോയ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

muhammad1

Top